Sunday 2 October 2011

സമകാലിക പ്രസക്തിയ്ക്കെന്തു പ്രസക്തി ?

                                                 കഴിഞ്ഞൊരു   കുറഞ്ഞ  കാലത്തെ  അമിതോപയോഗം  കൊണ്ടു  അതിശ്രധ കിട്ടിയ  പദമാണ്  സമകാലിക പ്രസക്തി .അര്‍ത്ഥ ചോര്‍ച്ചയും ചേര്‍ച്ചയും ഭാഷയുടെ സ്വാഭാവിക പരിണതി ക്കുള്ളില്‍  വരുന്ന പ്രവര്‍ത്തനമാനെന്നതു ശരി തന്നെ. എന്നാല്‍ ഈ പദം അതിന്റെ സാങ്കേതികാര്‍ത്ഥത്തില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായും അര്‍ത്ഥ പരിവര്‍ത്ത്തനം നടന്ന മട്ടാണ് .സമകാലികം എന്നാ പദത്തിന് നിഘണ്ടു നല്‍കുന്ന അര്‍ഥം "സമകാലത്തുള്ളത്","ഒരേ കാലത്തുള്ളത്"...എന്നൊക്കെയാണ്.അങ്ങനെ നോക്കുമ്പോള്‍ ഉല്പന്നമെന്തായാലും അതിനു സമകാലത്തുള്ള പ്രസക്തി എന്നര്‍ത്ഥം കിട്ടുന്നു .സാഹിത്യത്തിലാകുമ്പോള്‍ അത് കൃതിയുടെ' നിശ്ചിത' കാലത്തുള്ള പ്രസക്തി എന്നുമാകുന്നു.നിശ്ചിത കാലമെന്നത് കൃതി എഴുതപ്പെട്ട കാലമോ പാരായണ വിധേയമാകുന്ന കാലമോ എന്നാ ചിന്ത നിലനില്‍ക്കെത്തന്നെ രണ്ടര്‍ത്ഥത്തിലും നമ്മള്‍ കണ്ണടച്ചു പയോഗിക്കുന്നു.
                                                                
                                                          കൃതിയിലെ കാലവും നടപ്പ് കാലവും ഒന്നാകുന്നതല്ല യഥാര്‍ഥത്തില്‍ സമകാലികത.കൃതി അതിന്റെ വ്യത്യസ്ത അംശങ്ങളില്‍ സമകാല സാഹചര്യവുമായി പൊരുത്തം നേടുന്നതാണ്.കാലത്തിന്റെ നിരന്തരതയില്‍ ഈ സൂചിത കാലം കുറച്ചു നിമിഷങ്ങളിലേയ്ക്ക് മാത്രം പ്രകടമാനെന്നിരിക്കെ -ഇന്നത്തെ പുതുമ നാളത്തെ പഴമ -ആകുമെന്നിരിക്കെ,ഒരു കൃതി സമകാലികാമോ സാര്‍വ്വകാലികമോ  ആകേണ്ടത്?ഒരു കാലത്ത് മാത്രം പ്രസക്തമാവുകയും കഴിഞ്ഞതും വരാനിരിക്കുന്നതുമായ കാലങ്ങള്‍ക്ക് അപ്രസക്തമാവുകയും ചെയ്യുന്ന ഒരു ഉല്പന്നം 'ഡിസ്പോസ്സിബിള്‍ ' സംസ്കാരത്തിന്റെ ഉപ ഉല്പന്നം മാത്രമാണ് .യഥാര്‍ഥത്തില്‍ വായനക്കാരനാണ് കാല പരിഗണനയുടെ മാനദണ്ടമാകേണ്ടത്,എഴുത്തുകാരനല്ല. കഴിഞ്ഞതോ വരുന്നതോ ആയ ഏത് കാലത്തില്‍ നിന്നും പുസ്തകം തുറന്നേക്കാവുന്ന വായനക്കാരന്റെ  കാലഗണനയാണ് ഈ പ്രയോഗത്തിനു മാനദണ്ടമാകേണ്ടത്.

                                                        'കഴിഞ്ഞകാലം' എന്ന് ബോധപൂര്‍വ്വം പറഞ്ഞത് തന്നെയാണ്.ഞാനും നിങ്ങളും ഒരേ കാലത്ത് ജീവിക്കുന്നു എന്ന് പറയുന്നതിനെന്താണര്‍ഥം.ശരീരം ഒരേ കാലത്തായിരിക്കുംപോള്‍ ത്തന്നെ ,ജീവിത സാഹചര്യങ്ങള്‍ എത്ര നൂറ്റാന്ടുകള്‍ക്ക് മുന്നിലോ പിന്നിലോ ആണ് .ഇപ്പോഴും ഭക്ഷണമില്ലാതെ വീടില്ലാതെ വൈദ്യുതി ഇല്ലാതെ വാഹന സൌകര്യങ്ങളില്ലാതെ ജീവിക്കുന്നവരുടെ മദ്ധ്യേ നിന്ന് ച്ന്ദ്രയാനത്തിനു നിരക്ക് തിരക്കുന്നവരുടെ ലോകത്ത് ,വെറും ശരീര സാനിധ്യത്തിന്റെ മാനദണ്ടത്തില്‍ മാത്രം സമകാലികത എങ്ങനെ നിര്‍ണ്ണയിക്കും .
                                                    ശ്രദ്ധേയമായ മറ്റൊരു  കാര്യം 'സമകാലിക പ്രസക്തി 'എന്ന പദ സംയുക്തംചിലരെങ്കിലും അറിഞ്ഞുകൊന്ടോ,അറിയാതെയോ മറ്റൊരര്‍ഥത്തില്‍ ഉറച്ച്ചുകൊന്ടിരിക്കുകയാണ്.സമാകാലികമായതെന്തും പ്രസക്തമാണെന്ന അലസ ധാരണയില്‍ .അല്ലെങ്കില്‍ കൃതിയിലെ   കാലവും ഭൌതിക കാലവും ഒന്നാകുമ്പോള്‍ മുമ്പില്ലാത്ത   പ്രസക്തി കൈവരുമെന്ന അബദ്ധ  ധാരണയില്‍.എന്തും ,ഏതിനും അളവ്പാത്രമാകുന്ന ഉദാരതയുടെ ഈ കാലത്ത് സമകാലിക പ്രസക്തിയും മൂല്യ നിര്‍ണയോപാധി ആകുന്നു.ചിലപ്പോഴെങ്കിലും മാനദണ്ടം അത് മാത്രമാകുന്നു .


                                                പൂന്താനവും മേല്പത്തൂരും ,എഴുത്തച്ഛനും മൊയീന്‍ കുട്ടി വൈദ്യരും ,'ജി'.യും 'പി. 'യും നല്‍കുന്ന പാ0മെന്താണ് ?ഒരേ കാലത്ത് തികച്ചും വിരുദ്ധ കാവ്യ മാതൃകകള്‍ സൃഷ്ടിച്ച വിപരീത ജോടികള്‍ ആണിവര്‍ .ഒരുകാലത്തെതെന്നു തിരിച്ചറിയുന്ന ചിഹ്നങ്ങള്‍ ഒരാസ്വാടകാന് കണ്ടെത്താന്‍ കഴിയുകയുമില്ല .പി.കവിതകളെ അക്കാലത്ത് സമകാലിക പ്രസക്തിയില്‍ നിന്നു മാറ്റി നിര്‍ത്തിയ ഭാഷയോ ഇതി വൃത്തമോ ,പൂന്താനത്തെ അസ്വീകാര്യനാക്കിയ ഭാഷാ ലാളിത്യമോ ഇന്നത്തെ വായനക്കാരന്‍ എങ്ങനെ   അനുഭവിക്കുന്നു എന്ന് കാണുമ്പോള്‍ സമകാലിക പ്രസക്തിയ്ക്കെന്തു  പ്രസക്തി എന്ന് ചോദിച്ചു പോകുന്നു.സാഹിത്യ കൃതി സമകാലികമല്ല സാര്‍വ്വകാലികമാണ് ആകേണ്ടത് എന്നതില്‍  എനിക്ക്   ഒരഭിപ്രായമേയുള്ളൂ .
*എഴുതാനുള്ള പ്രയാസം മൂലം ആവശ്യമില്ലാത്തിടത്ത് പദങ്ങള്‍ മുറിക്കേണ്ടി വന്നിട്ടുണ്ട്